പടക്കപ്പലുകള്‍ ലിബിയയിലേക്ക്; യു എസ് തിരിച്ചടിക്കുന്നു?

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
യുഎസ് അംബാസഡര്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായി യു എസ് ലിബിയയെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി സൂചനകള്‍. ലിബിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് യു എസിന്റെ രണ്ടു നാവികസേനാ കപ്പലുകള്‍ നീങ്ങിക്കഴിഞ്ഞു. യുഎസ്എസ് ലബൂണ്‍, യുഎസ്എസ് മക്ഹൗള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ഇവ.

50 നാവികരെയും പെന്റഗണ്‍ ട്രിപ്പോളിയിലേക്ക് അയച്ചിട്ടുണ്ട്. അംബാസഡര്‍ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമാണോ എന്നും യു എസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു.

അംബാസഡര്‍ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നീതി നടപ്പാകുമെന്നും അതില്‍ യാതൊരു സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്- ലിബിയ ബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് യുഎസ് അംബാസഡര്‍ ജെ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സും മൂന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :