പങ്കാളിയെ തേടി ഡേറ്റിങ്‌ സൈറ്റില്‍ ഡാനിയല്‍ വെട്ടോറി; സംഭവം തന്റെ അറിവോടേയല്ലെന്ന് താരം

പങ്കാളിയെ തേടി ഡേറ്റിങ്‌ സൈറ്റില്‍ ഡാനിയല്‍ വെട്ടോറി; സംഭവം തന്റെ അറിവോടേയല്ലെന്ന് താരം

ഡാനിയല്‍ വെട്ടോറി, ഡേറ്റിങ്,  ഓണ്‍ലൈന്‍ daniel vettori, dating, online
മുംബൈ| rahul balan| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (06:32 IST)
ഇംഗ്ലണ്ടിലെ മുന്‍നിര ഓണ്‍ലൈന്‍ മാധ്യമമായ ദി ഗാര്‍ഡിയനില്‍ വന്ന പരസ്യം കണ്ട് ഡാനിയല്‍ വെട്ടോറി ഞെട്ടി. അവിവാഹിതര്‍ക്ക്‌ ഡേറ്റിങിന്‌ പങ്കാളിയെ തെരയുന്നതിനുള്ള വെബ്‌സൈറ്റിന്റെ പരസ്യത്തില്‍ തന്റെ ഫോട്ടൊ!

വെബ്‌സൈറ്റില്‍ ബുധനാഴ്‌യാണ്‌ പരസ്യം പ്രത്യക്ഷപ്പെട്ടത്‌. 'പുരുഷന്മാരെ തെരയുക' എന്ന ഭാഗത്താണ്‌ വെട്ടോറിയുടെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയത്‌. പരസ്യം ശ്രദ്ധയില്‍പ്പെട്ട ഒരു ആരാധകനാണ്‌ സംഭവം ട്വിറ്ററിലൂടെ താരത്തിന്റെ ശ്രദ്ധയിലെത്തിച്ചത്‌.

'സോള്‍മേറ്റ്‌' എന്നാണ്‌ വെബ്‌സൈറ്റിന്റെ പേര്‌. എന്നാല്‍ സംഭവം തന്റെ അറിവോടെയല്ലെന്നും വെബ്‌സൈറ്റില്‍ തനിക്ക്‌ അക്കൗണ്ട്‌ ഇല്ലെന്നും വെട്ടോറി പറഞ്ഞു. ഭാര്യയ്‌ക്കും കുട്ടികള്‍ക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്‌. പരസ്യം ഇപ്പൊഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും വെട്ടോറി വ്യക്തമാക്കി. അതേസമയം സംഭവത്തോട് ദി ഗാര്‍ഡിയന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :