ന്യൂസിലാന്‍ഡിനടുത്ത് ശക്തമായ ഭൂചലനം

വെല്ലിംഗ്ടണ്‍| WEBDUNIA| Last Modified തിങ്കള്‍, 19 ജനുവരി 2009 (10:44 IST)
ന്യൂസിലാന്‍ഡിന്‍റെ വടക്കന്‍ ഭാഗത്തുള്ള കെര്‍മാഡെക് ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ന്യൂസിലാന്‍ഡ് സമയം പുലര്‍ച്ചെ 3.15ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :