ന്യൂയോര്‍ക്കില്‍ വിമാനാപകടം; 49 മരണം

വാഷിംഗ്ടണ്‍| WEBDUNIA|
അമേരിക്കയില്‍ ഒരു വിമാനം തകര്‍ന്ന് വീണ് 49 പേര്‍ മരിച്ചു. ബഫല്ലോ വിമാനത്താവളത്തില്‍ നിന്ന് കുറച്ചകലെയാണ് സംഭവം. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്ന് വീണത്. രാവിലെ 10.20 നാണ്‌ അപകടം നടന്നത്‌. കോണ്ടിനെന്‍റല്‍ ഫ്ലൈറ്റ് 3407 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

60 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും മരിച്ചതായാണ് സുചന. ഇവരെക്കൂടാതെ അപകടം നടന്ന പ്രദേശത്തുള്ള ഒരാളും മരിച്ചുവെന്ന്‌ കരുതുന്നു.ഒരു വീടിനു മുകളിലേക്കാണ്‌ വിമാനം തകര്‍ന്നു വീണതെന്ന്‌ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു.

ബഫല്ലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പോകുകയായിരുന്നു വിമാനം. തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മോശമായ കാലാവസ്ഥയാണ്‌ അപകടത്തിന്‌ വഴിതെളിച്ചതെന്നാണ്‌ ആദ്യ സൂചനകള്‍. തീ പടര്‍ന്നതിനെ തുടര്‍ന്ന്‌ പ്രദേശത്തെ നിരവധി കുടുംബങ്ങളെ പോലീസ്‌ ഒഴിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :