ന്യൂനപക്ഷ പീഡനം: പാക് മുന്നില്‍

കൊളൊംബോ| WEBDUNIA|
മതപരവും ,വംശീയവുമായ ന്യൂനപക്ഷ പീഡനത്തിന്‍റെ കാര്യമെടുത്താല്‍, ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന്‍ പെടുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ മൈനോറിറ്റി റൈട്സ് ഗ്രൂപ്പ് (എം ആര്‍ ജി) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ന്യൂനപക്ഷ പീഡനത്തിന്‍റെ കാര്യത്തില്‍19.16 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് പാകിസ്ഥാന്‍. ശ്രീലങ്ക 16.63 പോയിന്‍റുമായി തൊട്ട് പിന്നിലുണ്ട്. ഇന്ത്യയുടെ സ്ഥാനം 9.83 പോയിന്‍റുമായി അവസാന സ്ഥാനത്ത് നിന്ന് ആറാമതാണ്. ബംഗ്ലാദേശ് 12.18 പോയിന്‍റുമായും നേപ്പാള്‍ 14.48 പോയിന്‍റുമായും പട്ടികയില്‍ മുന്നിലുണ്ട്.

ന്യൂനപക്ഷ പീഡനത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ സൊമാലിയ ആണ്. ഇറാഖ്, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്മാര്‍, കോംഗോ, പാകിസ്ഥാന്‍, നൈജീരിയ,എത്യോപ്യ,ചാഡ് എന്നീ രാജ്യങ്ങള്‍ തൊട്ട് പിന്നാലെയുണ്ട്.

മൂന്ന് വര്‍ഷം മുന്‍പാണ് ന്യൂനപക്ഷ പീഡനത്തിന്‍റെ കണക്ക് എടുക്കലിന് എം ആര്‍ ജി തുടക്കം കുറിച്ചത്. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിവ് കൊടുക്കുകയെന്നത് ലക്‍ഷ്യമിട്ടാണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :