നൈജീരിയയില്‍ ചാവേര്‍ സ്ഫോടനം; 17 മരണം

അബുജ| WEBDUNIA|
PRO
നൈജീരിയയിലെ ബൊര്‍ണോയിലുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ബൊര്‍ണോയിലെ മൈഡുഗുരിയിലുള്ള വ്യാപാരകേന്ദ്രത്തിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. 2009 മുതല്‍ ബൊര്‍ണോയിലെ പലയിടത്തും ബൊക്കോ ഹരാം എന്ന ഭീകരസംഘടന ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ ഈ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ബൊക്കോ ഹരാം ഏറ്റെടുത്തിട്ടില്ല.

വ്യാപാരകേന്ദ്രങ്ങള്‍ , പള്ളികള്‍ , സ്‌കൂളുകള്‍ , സൈനികത്താവളങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :