നേപ്പാളില്‍ യുഎന്‍ ഓഫീസിന് ബോംബിട്ടു

കാഠ്മണ്ടു| WEBDUNIA|
പശ്ചിമനേപ്പാ‍ളിലെ നേപ്പാള്‍ഗുഞ്ചിലുള്ള യുഎന്‍ ഓഫീസിന് നേരെ ബോംബാക്രമണം. യുഎന്നിന്‍റെ മനുഷ്യാവകാശവിഭാഗം മേഖലാ ഓഫീസിനു നേര്‍ക്കായിരുന്നു ആക്രമണം. ആക്രമണം നടന്ന സമയത്ത് ഓഫീസില്‍ ആരും ഇല്ലായിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.

സ്ഫോടനത്തില്‍ ഓഫീസിന്‍റെ ഭിത്തികള്‍ക്ക് കേടുപാടു സംഭവിച്ചതായി പോലീസ് പറഞ്ഞു. ഹിമാലിടൈഗര്‍ എന്നെഴുതിയ ലഘുലേഖ സ്ഫോടന സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്. നേപ്പാളിനെ ഹിന്ദുരാജ്യമാക്കി പ്രഖ്യാപിക്കണമെന്നും വിദേശികളുടെ കടന്നുവരവ് തടയണമെന്നും ആണ് ലഘുലേഖയിലെ ആവശ്യങ്ങള്‍.

രാജ്യത്തിന്‍റെ വടക്കന്‍ അതിര്‍ത്തി തുറക്കണമെന്നും രണ്ട് കൊല്ലം മുമ്പ് സര്‍ക്കാര്‍ വിതരണം ചെയ്ത പൌരത്വ സര്‍ട്ടിഫിക്കേറ്റുകള്‍ റദ്ദാക്കണമെന്നും ലഘുലേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :