നെപ്പോളിയന്റെ ആദ്യ വിവാഹമോതിരത്തിന് ഒരു ദശലക്ഷം ഡോളര്‍!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ വിവാഹമോതിരം ഒരു ദശലക്ഷം യു എസ് ഡോളറിന് ലേലത്തില്‍ പോയി. നെപ്പോളിയന്‍ ആദ്യ ഭാര്യയായ ജോസഫൈനെ അണിയിച്ച വജ്ര മോതിരമാണ് ലേലം ചെയ്തത്. ഈ മോതിരത്തിന്റെ ഇപ്പോഴത്തെ വിപണി വിലയുടെ അമ്പത് ഇരട്ടിയാണ് ലേലതുകയായി ലഭിച്ചത്.

ഫ്രാന്‍സില്‍ ആണ് ലേലം നടന്നത്. എന്നാല്‍ മോതിരം ലേലത്തില്‍ വാങ്ങിയ ആളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പതിനെട്ടാം നൂറ്റാണ്ടിലെ ഈ അപൂര്‍വ്വ മോതിരം സ്വന്തമാക്കാന്‍ 300 പേര്‍ ലേലത്തില്‍ നേരിട്ട് പങ്കെടുത്തപ്പോള്‍ അമ്പതിലേറെ പേര്‍ ഫോണ്‍ വഴിയും പങ്കെടുത്തു.

നെപ്പോളിയനും ജോസഫൈനും 1795 സെപ്തംബറില്‍ ആണ് കണ്ടുമുട്ടിയത്. 32 വയസ്സ് പ്രായമുണ്ടായിരുന്ന ജോസഫൈന്‍ വിധവയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു. 1796 മാര്‍ച്ച് ഒമ്പതിന് ഇവര്‍ വിവാഹിതരായി.

എന്നാല്‍ ജോസഫൈനില്‍ നെപ്പോളിയന് മക്കള്‍ ഒന്നും പിറന്നില്ല. 1810 ഇവര്‍ വിവാഹമോചനം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :