നാലുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 85000 ഇറാഖികള്‍

ബാഗ്ദാദ്| WEBDUNIA| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2009 (10:28 IST)
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ആയിരക്കണക്കിന് ഇറാഖികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2004 - 08 വരെ ഇറാഖില്‍ 85000 പേര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 2003 മുതല്‍ ഇടാഖില്‍ യുഎസ് നടത്തുന്ന കടന്നുകയറ്റത്തിന് ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്ന ആദ്യ കണക്കാണിത്.

ഈ കാലയളവില്‍ ഒന്നര ലക്ഷം പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റതായി മനുഷ്യാവകാശ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. നിയമ വിരുദ്ധ സംഘടനകളും തീവ്രവാദ ഗ്രൂപ്പുകളും നടത്തുന്ന സ്ഫോടനങ്ങളും കൊലപാതകങ്ങളും ആണ് മരണ സംഖ്യ ഇത്രയും ഉയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലപ്പെട്ടവരില്‍ 15000 പേരെ തിരിച്ചറിയാത്തതായുണ്ട്. 2006 - 07 കാലഘട്ടത്തിലാണ് രൂക്ഷമായ ആ‍ക്രമണങ്ങള്‍ നടന്നത്. ഈ കാലഘട്ടത്തില്‍ 32622 പേര്‍ കൊല്ലപ്പെടുകയും 19155 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 2009 ഓഗസ്റ്റ് വരെ 93540 പേര്‍ കൊല്ലപ്പെട്ടതായി ഒരു ബ്രിട്ടീഷ് വെബ്സൈറ്റ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :