നവാസ് ഷെരീഫ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍

നവാസ് ഷെരീഫ്, ഒസാമാ ബിന്‍ ലാദന്‍, ഐ എസ്‌ ഐ navas shereef, osama bin ladhan, isi
ഇസ്ലാമാബാദ്| rahul balan| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (17:52 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മുന്‍ അല്‍ഖ്വയ്ദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പണം കൈപ്പറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. പാക് ചാരസംഘടനയായ ഐ എസ്‌ ഐയിലെ മുന്‍ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ ബുക്കിലാണ് ആരോപണം. ഐ എസ്‌ ഐ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് ഖ്വാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖ്വാജ: ഷാഹിദ് ഇ അമാന്‍’ എന്ന ബുക്കിലാണ് ഷെരീഫ് ലാദനില്‍ നിന്നും പണം കൈപ്പറ്റിയതായി പറയുന്നത്.

ബേനസീര്‍ ഭൂട്ടോയ്ക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താനാണ് നവാസ് ഷെരീഫ് ലാദനില്‍നിന്നും പണം സ്വീകരിച്ചത്. ഇതിനായി ഭീമമായ തുകയാണ് ലാദന്‍ ഷെരീഫിന് നല്‍കിയത്. എന്നാല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഷെരീഫ് വാക്കു പാലിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :