നവാസ് ഷെരീഫിന്റെ പാര്‍ട്ടി രംഗത്തിറക്കിയ വെള്ളക്കടുവ കൊടുംചൂടില്‍ ചത്തുവീണു

ഇസ്ലാമാബാദ്| WEBDUNIA|
PTI
PTI
പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് (പിഎംഎല്‍-എന്‍) രംഗത്തിറക്കിയ വെള്ളക്ചത്തു. കൊടുംചൂടില്‍ അവശതയിലായതിനെ തുടര്‍ന്നാണ് കടുവ ചത്തത്.

നിരന്തരം വെയിലേറ്റതും അലച്ചിലുമാണ് കടുവ ചാകാന്‍ കാരണമായത്. ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലായ കടുവയെ ലാഹോറിലെ വെറ്ററിനറി സര്‍വകലാശാലയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവാസ് ഷരീഫിന്റെ മകളും സ്ഥാനാര്‍ത്ഥിയുമായ മറിയം നവാസിന്റെ പ്രചാരണ യോഗത്തിലാണ് ഈ വെള്ള കടുവയെ ഉപയോഗിച്ചിരുന്നത്.

പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ ചിഹ്നമാണ് കടുവ. നവാസ് ഷെരീഫ് ചിലപ്പോള്‍ സ്വയം ‘ഷേര്‍’ എന്ന് വിശേഷിപ്പിക്കാറുമുണ്ട്. കൂട്ടിലടച്ച സിംഹത്തെയും കടുവയേയും പാര്‍ട്ട് പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മൃഗമായ വെള്ളക്കടുവയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നെയ്ചര്‍ കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :