ദേശീയ പതാകയെ അപമാനിച്ചതിന് അമേരിക്കന്‍ റോക്ക് ബാന്‍ഡിനെ റഷ്യ നിരോധിച്ചു

മോസ്കോ| WEBDUNIA|
PRO
PRO
ദേശീയ പതാകയെ അപമാനിച്ചതിന് അമേരിക്കന്‍ റോക്ക് ബാന്‍ഡിനെ റഷ്യ നിരോധിച്ചു. അമേരിക്കന്‍ റോക്ക് ബാന്‍ഡായ ബ്ലഡ്ഹൗണ്‍ ഗാംങിനെയാണ് റഷ്യയുടെ ദേശീയ പതാകയെ അപമാനിച്ചതിനെ തുടര്‍ന്ന് നിരോധിച്ചത്. ജൂലൈ 31ന് ഒഡേസയില്‍ നടന്ന ഒരു മ്യൂസിക് ഷോയില്‍ ബാസ് പ്ലെയറായ ജാരെഡ് ഹാസ്സെല്‍ഹോഫ് റഷ്യന്‍ പാതാക തന്റെ പാന്റിനുള്ളില്‍ മടക്കി വച്ച് ഷോ നടക്കുന്നതിനിടയില്‍ പുറത്തെടുക്കുകയായിരുന്നു.

ഹാസ്സെല്‍ഹോഫിന്റെ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളള്‍ പുറത്തായപ്പോള്‍ സംഭവം വിവാദമാവുകയായിരുന്നു. ഹാസ്സെല്‍ഹോഫിന്റെ പ്രകടനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഈ മാസം ആദ്യവാരം നടക്കുന്ന റഷ്യന്‍ മ്യൂസിക് ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ റോക്ക് ബാന്റിനെ അനുവദിക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി വ്‌ലാഡിമര്‍ മെഡിന്‍സ്‌കി അറിയിക്കുകയും ചെയ്തു.

ദേശീയ പതാകയെ അപമാനിച്ച ഈ വിഡ്ഢികള്‍ ഇനി മ്യൂസിക് ഷോയില്‍ പങ്കെടുക്കേണ്ടെന്നാണ് വ്‌ലാഡിമര്‍ മെഡിന്‍സ്‌കി പറഞ്ഞത്. റഷ്യയിലെ ക്രാസ്‌നോഡറിലാണ് കുബാന ഫെസ്റ്റിവല്‍ എന്ന മ്യൂസിക് ഷോ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനുള്ള അവസരമാണ് ബ്ലഡ്ഹൌണ്ടിന് നഷ്ടമായത്.

റഷ്യന്‍ ദേശീയ പതാകയെ അപമാനിച്ച തന്റെ പ്രകടനം തെറ്റായിപ്പോയെന്നും റഷ്യന്‍ ജനതയോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നുവെന്നും ഹാസ്സെല്‍ഹോഫ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :