ഷവര്‍മ പ്രേമികള്‍ക്ക് സന്തോഷിക്കാം; റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബായില്‍ പുതിയ ആരോഗ്യസുരക്ഷാ നിയമം

ഷവര്‍മ , റസ്‌റ്റോറന്റ് , കടകള്‍ , മുനിസിപ്പാലിറ്റി , ദുബായ്

 shawarma shop in dubai , shawarma restourant , health
ദുബായ്| jibin| Last Modified വ്യാഴം, 5 മെയ് 2016 (16:20 IST)
ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകളും സ്ഥാപനങ്ങളും പെരുകുന്ന സാഹചര്യത്തില്‍ ദുബായിയില്‍ പുതിയ ആരോഗ്യസുരക്ഷാ നിയമം വന്നു. ഈ മാസം അവസാനത്തോടെ പ്രാബല്ല്യത്തില്‍ വരുന്ന നിയമത്തില്‍ റസ്‌റ്റോറന്റുകള്‍ക്കും ചെറിയ ഷോപ്പുകള്‍ക്കും കര്‍ശന നിര്‍ദേശമാണ് അധികാരികള്‍ നല്‍കിയിരിക്കുന്നത്.

ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എങ്ങും പെരുകുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്. കൂടാതെ ആരോഗ്യകരമായ രീതിയില്‍ ഷവര്‍മ നല്‍കുന്നതിന്റെയും ഭാഗമായിട്ടാണ് നിയമങ്ങള്‍ വരുന്നത്.

ഷവര്‍മ സ്ഥാപനങ്ങളില്‍ അവ പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരിക്കണം.
കൂടാതെ ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മംസവും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണമെന്നുമാണ് നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍.

പുതിയ വ്യവസ്ഥയിലെ ആരോഗ്യസുരക്ഷാ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കുകയും ചെയ്‌തു. ഷവര്‍മ വില്‍ക്കുന്ന റസ്‌റ്റോറന്റുകളും സ്ഥാപനങ്ങളും പെരുകിയതോടെ ശുചിത്വം കുറയുന്നതായും യാത്രക്കാര്‍ക്കും സാധരണക്കാര്‍ക്കും വഴിയോരത്തുള്ള ഷോപ്പുകള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത്.


ഷവര്‍മ്മ വില്‍ക്കുന്ന റസ്റ്റോറന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദുബായിയില്‍ പുതിയ ആരോഗ്യസുരക്ഷാ നിയമം. ഷവര്‍മ്മയുടെ നിര്‍മ്മാണത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചാണ് പുതിയ നിയമം.

ഷവര്‍മ സ്ഥാപനങ്ങളില്‍ അവ പാകം ചെയ്യുന്നതിനും വില്‍ക്കുന്നതിനുമായി പത്ത് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉണ്ടായിരിക്കണം എന്നാണ് ദുബായി മുന്‍സിപ്പാലിറ്റിയുടെ പുതിയ നിയമത്തില്‍ പറയുന്നത്.കൂടാതെ ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മംസവും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്നതിനുള്ള സ്ഥലവും മെച്ചപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായിയിലെ 472 റസ്റ്റോറന്റുകള്‍ക്ക് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കി.

ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ നിയമം നിലവില്‍ വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :