ദക്ഷിണേഷ്യയില്‍ സ്വതന്ത്രവിപണിക്കായി സര്‍ദാരി

PTIPTI
ദക്ഷിണേഷ്യ സ്വന്തന്ത്ര വിപണിയും തുറന്ന അതിര്‍ത്തികളുമുള്ള സാമ്പത്തിക കേന്ദ്രമാക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ധൈര്യപൂര്‍വം മുന്നോട്ട് നീങ്ങണമെന്ന് പി പി പി ഉപാധ്യക്ഷന്‍ അസീഫ് അലി സര്‍ദാരി. ഇതിനായി കൂടുതല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങേണ്ടതുണ്ട്.

പ്രധാന പ്രശ്നമായ കശ്മീര്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ഇതില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ കക്ഷികള്‍ക്കും തൃപ്തികരമായ രീതിയിലാകണം പ്രശ്നപരിഹാരം ഉണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സമാധാനം ഉണ്ടാവുകയുള്ളൂ- സര്‍ദാരി പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഭാഷ, ഭക്ഷണം, സംസ്കാരം എന്നിവയൊക്കെ ഏതാണ്ട് ഒരേ പോലെയാണ്. ആറ് ദശാബ്ദങ്ങള്‍ക്കുള്ളില്‍ മൂന്ന് പ്രാവശ്യം ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായി- സര്‍ദാര്‍ഇ അഭിപ്രായപ്പെട്ടു.

WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (12:59 IST)
ഇരു രാജ്യങ്ങളും ആണവ ശക്തികളാ‍ണ്. പരസ്പരം കനത്ത നാശം വിതയ്ക്കാനും കഴിവുണ്ട്. കുറച്ച് പുരോഗതി ഇരു രാഷ്ട്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, വികസന വിഷയത്തില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്- സര്‍ദാരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :