തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മഴക്കെടുതി രൂക്ഷം: 80 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്| WEBDUNIA| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2013 (11:25 IST)
PRO
തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ 80 പേര്‍ മരിച്ചു. പാകിസ്ഥാനിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുമാണ്‌ മഴക്കെടുതിയില്‍പ്പെട്ട് ജനം വലയുന്നത്.

മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ മഴയാണ്‌ അഫ്ഗാനിസ്ഥാനിലുണ്ടായത്‌. കാബൂളിലെ സരോബി ജില്ലയില്‍ മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചു. പാകിസ്ഥാനില്‍ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നൂറിലധികം വീടുകള്‍ തകര്‍ന്നു.

കറാച്ചിയില്‍ പ്രധാനപ്പെട്ട റോഡുകളെല്ലാം അടഞ്ഞുകിടക്കുകയാണ്‌. സൈന്യത്തിന്റെ സഹായത്തോടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :