തായ്‌വാനില്‍ വേശ്യാവൃത്തി നിയമപരം

തായ്പേയ്| WEBDUNIA|
വേശ്യാവൃത്തി നിയമപരമാക്കാനുള്ള നടപടികള്‍ തായ്‌വാന്‍ ആരംഭിച്ചു. തായ്‌വാ‍നില്‍ സെക്സ് വര്‍ക്കേഴ്സിനെതിരെയുള്ള നിയമ നടപടി കഴിഞ്ഞ ആറ് മാസമായി തായ്‌വാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള മേഖലയായ ദേവദാസി സമ്പ്രദായം പുനസ്ഥാപിക്കുന്ന ഏറ്റവും പുതിയ രാജ്യമാകുകയാണ് തായ്‌വാന്‍.

വേശ്യാവൃത്തി ചെയ്യുന്നവര്‍ക്ക് ശിക്ഷയും ഒപ്പമുള്ളയാളെ വെറുതെ വിടുകയും ചെയ്യുന്ന നടപടി ശരിയല്ലെന്ന് സര്‍ക്കാര്‍ വക്താവ് സു ജുന്‍ പറഞ്ഞു. വേശ്യാവൃത്തി നിയമപരമാക്കാന്‍ ആറുമാസത്തിനകം നിയമ നിര്‍മ്മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ രാജ്യത്തിനകത്ത് വേശ്യാവൃത്തി നിയമപരമാകും.

നിയമം നിര്‍മ്മാണം നടത്തിയാലും ചില സ്ഥലങ്ങളില്‍ വേശ്യാവൃത്തിക്ക് തടസമുണ്ടാകും. 11 വര്‍ഷം മുന്‍പാണ് തായ്‌വാനില്‍ വേശ്യാവൃത്തി കുറ്റകരമായി പ്രഖ്യാപിച്ചത്. അന്നുമുതല്‍ തന്നെ നിയന്ത്രണം പിന്‍‌വലിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. ഏകദേശം ആറു ലക്ഷത്തോളം ആളുകള്‍ തായ്‌വാനില്‍ സെക്സുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നുണ്ട്.

രാജ്യത്തെ ഭൂരിഭാഗം പേരും വേശ്യാവൃത്തി നിയമപരമാക്കുന്നതിന് അനുകൂലമാണ്. ഏതാനും പ്രാദേശിക മതനേതാക്കള്‍ക്ക് മാത്രമാണ് നിയമനിര്‍മ്മാണത്തോട് എതിര്‍പ്പുള്ളത്. 2003ല്‍ ന്യൂസിലന്‍ഡ് വേശ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :