തായ്‌വാനില്‍ ചുഴലിക്കാറ്റ്

തായ്‌പേയ്| WEBDUNIA|
തയ്‌വാനില്‍ നൂറ് കണക്കിന് ആള്‍ക്കാരെ ഭവന രഹിതരാക്കി താണ്ഡവമാടിയ ക്രോസ ചുഴലി ചൈനതീരത്തേക്ക് കടക്കുന്നു. തായ്‌വാനില്‍ കനത്ത മഴയുടെ അകമ്പടിയോടെയായിരുന്നു ക്രോസ വീശിയടിച്ചത്.

ചൈനയിലെ ഷെന്‍‌ജിയാങ് പ്രവശ്യയില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം ഉള്ള കനത്ത മഴയും അപകട സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. തായ്‌വാനില്‍ വിമാന സര്‍വീസുകളില്‍ പലതു റദ്ദാക്കിയിട്ടുണ്ട്. മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ക്കും ചുഴലിക്കാറ്റ് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

160 കിലോമീറ്റര്‍ വേഗതയില്‍ തായവാന്‍ തീരത്തേക്ക് അടുത്ത കാറ്റ് ഇപ്പോള്‍ 227 കിലോമീറ്റര്‍ വേഗതയിലാണ് വീശിക്കൊണ്ടിരിക്കുന്നത്. ഇതേ വേഗതയില്‍ തന്നെ കാറ്റ് ചൈനയില്‍ എത്തിയാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടക്കും എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :