തായ്‌ലന്‍ഡ്: ഭരണഘടനയ്ക്കെതിരെ പ്രതിഷേധം

ബങ്കോക്ക്| WEBDUNIA|
തായ്‌ലന്‍ഡ് പാര്‍ലമെന്‍റിന് മുന്നില്‍ ഡെമോക്രാറ്റിക് അലയന്‍സ് എഗിന്‍സ്റ്റ് ഡിക്ടേറ്റര്‍ഷിപ്പ് ( ഡി എ എ ഡി) പ്രവര്‍ത്തകര്‍ പതിഷേധ പ്രകടനം നടത്തി. നുറ്‌ കണക്കിന് പേരാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്. ജനഹിത പരിശോധനയില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കരുതെന്ന് പൊതു ജനങ്ങളോട് ഡി എ എ ഡി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

പുതിയ ഭരണഘടനയില്‍ ഞങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. സ്വേച്ഛാധിപത്യം പ്രോത്സാഹിപ്പിക്കുന്ന പുതിയ ഭരണഘടനയ്ക്ക് രുപം നല്‍കുന്ന അസംബ്ലിയോടുളള പ്രതിഷേധം അറിയിക്കാനാണ് ഈ സമരം- ഡി എ എ ഡി നേതാക്കള്‍ പറഞ്ഞു.

പുറത്താക്കിയ മുന്‍ പ്രധാനമന്ത്രി തക്സിന്‍ ഷിനാവ്രതയുമായി ഈ സമരത്തിന് ബന്ധമൊന്നുമിലെന്നും സാംഘടനാ നേതാക്കള്‍ പറഞ്ഞു.അനിഷ്ട സംഭവങ്ങള്‍ തടയാനായി 400ല്പരം ഓഫീസര്‍മരെ ആണ് വിന്യസിച്ചിരുന്നതെന്ന് ബാങ്കോക്ക് മെട്രോപോളിറ്റന്‍ ഒലീസ് മേധാവി അദിസോര്‍ന്‍ നോന്‍സി വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :