കൊളംബോ|
WEBDUNIA|
Last Modified വെള്ളി, 29 മെയ് 2009 (12:03 IST)
ശ്രീലങ്കയിലെ വംശീയ പ്രശ്നങ്ങള്‍ക്ക് തദ്ദേശീയമായ രാഷ്ട്രീയ പരിഹാരം കാണുമെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ. എല്‍ടിടിഇ വിമതര്‍ക്കുമേല്‍ ആത്യന്തികമായ വിജയം കൈവരിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് രാജപക്സെയുടെ പ്രസ്താവന.
ശ്രീലങ്കയിലെ പുരോഗതിക്ക് സഹായം നല്‍കുന്നതിന് ഇന്ത്യന്‍ വ്യവസായികളെ രാജപക്സെ രാജ്യത്തേയ്ക്ക് ക്ഷണിച്ചു. ഇന്ത്യയുമായുള്ള അഭിപ്രായ ഐക്യത്തിന്‍റെ ഭാഗമായി 13 ഭേദഗതികള്‍ ശ്രീലങ്കന്‍ ഭരണഘ്ടനയില്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് അനുസരിച്ചാണ് തദ്ദേശീയമായ നിലപാട് സ്വീകരിക്കുകയെന്നും രാജപക്സെ പറഞ്ഞു. ദി വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശ്രീലങ്കന്‍ യുദ്ധം ഭീകരവാദത്തിനെതിരെയുള്ള തെക്ക് ഏഷ്യന്‍ ക്യാംപയിന്‍റെ ഭാഗമാണ്. പലായനം ചെയ്തവരെ സഹായിക്കുകയും പുനര്‍വിന്യസിക്കുകയുമാണ് സൈന്യത്തിന്‍റെ അടുത്ത ചുമതല. അതിന്‍റെ ഭാഗമായി അവര്‍ റോഡുകളും പാലങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്നും രാജപക്സെ കൂട്ടിച്ചേര്‍ത്തു.