തടിയന്മാന്‍മാര്‍ക്ക് പ്രത്യേക ക്ലാസുകളൊരുക്കി എയര്‍ലൈന്‍ കമ്പനി

വെലിങ്ടണ്‍| WEBDUNIA|
PRO
PRO
തടിയന്മാന്‍മാര്‍ക്കും അമിത ഭാരമുള്ളവര്‍ക്കുമായി പ്രത്യേക ക്ലാസുകളൊരുക്കി സമോവയിലെ എയര്‍ലൈന്‍ കമ്പനി തടിയന്മാരെ സന്തോഷിപ്പിക്കാനൊരുങ്ങുകയാണ്. ലോകത്ത് ആദ്യമായിട്ടാണ് ഒരു വിമാന കമ്പനി തടിയന്മാര്‍ക്ക് പ്രത്യേക എക്‌സ്എല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.

തടിയന്മാരായ യാത്രക്കാര്‍ക്കായി സീറ്റുകളുടെ വീതി കൂട്ടിയും സീറ്റുകളില്‍ എത്താനുള്ള നടപ്പാതയുടെ വലുപ്പം വര്‍ധിപ്പിച്ചുമാണ് പുതിയ ക്ലാസ് ആരംഭിക്കുക. 130 കിലോഗ്രാമോ അതിലധികമോ ഭാരമുള്ളവര്‍ക്ക് എക്‌സ്എല്‍ ക്ലാസില്‍ സുഖയാത്ര നടത്താം. നിലവിലുള്ളതിനേക്കാള്‍ 1214 ഇഞ്ച് അധികം വീതിയിലാണ് പുതിയ ക്ലാസില്‍ സീററുകള്‍ ഉണ്ടാകുക. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാവും ഒരോ നിരയും ക്രമീകരിക്കുക.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പൊണ്ണത്തടിയുള്ള ആളുകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സമോവ. യാത്രക്കാരുടെ ഭാരത്തിന് അനുസൃതമായി യാത്രാക്കൂലി നിശ്ചയിക്കുന്ന സംവിധാനം ആദ്യമായി നിലവില്‍ കൊണ്ടുവന്ന് സമോവ എയര്‍ലൈന്‍ കമ്പനിയായിരുന്നു. മറ്റ് വിമാന സര്‍വ്വീസുകള്‍ ഒരു സീറ്റിനാണ് യാത്രാക്കൂലി ഈടാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :