ഡ്രോണ്‍ ആക്രമണം തുടരും: സിഐഎ

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (17:09 IST)
പാകിസ്ഥാനിലെ താലിബാന്‍ കേന്ദ്രങ്ങള്‍ക്കു നേരെ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഇനിയും തുടരുമെന്ന് അമേരിക്കന്‍ ചാ‍രസംഘടനയായ സിഐഎയുടെ മേധാവി ലിയോണ്‍ പനേറ്റ. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനില്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസിഡന്‍റ് ബറാക് ഒബാമയും വൈസ് പ്രസിഡന്‍റ് ജോ ബൈഡനും അടക്കമുള്ളവര്‍ തങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം, പാകിസ്ഥാനില്‍ അമേരിക്ക പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനികാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്ന പൈലറ്റില്ലാത്ത ചെറുവിമാനങ്ങളുടെ ഡ്രോണ്‍ സാങ്കേതിക വിദ്യ അമേരിക്ക പാകിസ്ഥാന്‌ കൈമാറണമെന്നും ഇപ്പോള്‍ അമേരിക്കയിലുള്ള ഖുറേഷി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :