ഡ്രൈവിംഗ് ലൈസന്‍സ് കിട്ടാത്തതിന്റെ പേരില്‍ ബന്ദിനാടകം!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഭാരവാഹനം ഓടിക്കാനുള്ള ലൈസന്‍സിന് മൈക്കല്‍ ഗ്രീന്‍ നാലു തവണ പരീക്ഷ എഴുതി. നാലാം തവണയും പരാജയപ്പെട്ടപ്പോള്‍ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്ന് പരീക്ഷാപരിശീലനം നല്‍കിയ കമ്പനിയില്‍ എത്തിയ ഇയാള്‍ അവിടുത്തെ നാലു ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.

ലണ്ടനിലെ ടോട്ടനഹാം കോടതി റോഡിലെ കെട്ടിടത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 48-കാരനായ മൈക്കല്‍ ഗ്രീന്‍ ഉച്ചയോടെയാണ് കമ്പനിയുടെ ഓഫീസില്‍ എത്തിയത്. ബോംബുമായി എത്തിയ ഇയാള്‍ നാല് ജീവനക്കാരെ ബന്ദികളാക്കി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ കയറി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണി മുഴക്കി. ഓഫിസ് ചാമ്പലാക്കുമെന്നും പറഞ്ഞു.

ഒടുവില്‍ ജീവനക്കാര്‍ ഓഫിസിലുള്ള കമ്പ്യൂട്ടറും മറ്റും റോഡിലേക്ക് എറിയുകയായിരുന്നു. ഇതോടെ ഓഫിസില്‍ അസ്വാഭാവിക രംഗങ്ങള്‍ നടക്കുകയാണെന്ന് പൊലീസിന് മനസ്സിലായി. കെട്ടികത്തിന് ചുറ്റും നിലയുറപ്പിച്ച പൊലീസ് അക്രമിയെ പിടികൂടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :