ഡയാന രാജകുമാരി മരണത്തിന്റെ ആശ്ലേഷത്തിലമര്ന്നിട്ട് ഒരു ദശകത്തിലേറെയായിട്ടും ആരാധകര്‍ക്ക് അവരോടുള്ള സ്നേഹത്തിനും പ്രണയത്തിനും ഇപ്പോഴും കുറവ് വന്നിട്ടില്ല എന്ന് വീണ്ടും തെളിയുന്നു. വിവാഹ പ്രഖ്യാപനത്തിനു ശേഷം അവര്‍ ആദ്യമായി ചാള്‍സ് രാജകുമാരനൊപ്പം പൊതുജന മധ്യത്തിലെത്തിയപ്പോള് ധരിച്ചിരുന്ന കറുത്ത ടഫെറ്റ വസ്ത്രത്തിന് 276,000 ഡോളറാണ് ലേലത്തില്‍ ലഭിച്ചത്!
ഡയാനയുടെ വസ്ത്രത്തിന് ചരിത്രപരമായ വിലയാണ് ലഭിച്ചതെന്ന് ലേലം നടത്തിയ കെറി ടെയ്ലര് പറയുന്നു. ശരിയാണ്, കെറി ഈ ലേലത്തിലൂടെ 30-50000 ഡോളര്‍ വരെയാണ് പ്രതീക്ഷിച്ചത്. ലഭിച്ചതോ? പ്രതീക്ഷിച്ചതിന്റെ ഒമ്പത് ഇരട്ടി!
ഡിസൈനര്‍മാരായ എലിസബത്ത് ഇമ്മാനുവേലും ഡേവിഡ് ഇമ്മാനുവേലുമാണ് ഡയാനയുടെ അമൂല്യ വസ്ത്രം വില്‍പ്പനയ്ക്ക് വച്ചത്. 1981 ല്‍ വിവാഹം അടുത്തപ്പോഴേക്കും ഡയാന തന്റെ തടി വളരെയധികം കുറച്ചിരുന്നു. തടികുറഞ്ഞതിനാല് പാകമാകാതിരുന്ന വസ്ത്രം അറ്റകുറ്റപ്പണിക്കായി മടക്കി. എന്നാല്‍, അതിന് വളരെയധികം ശ്രമം വേണ്ടിവരുമെന്നതിനാല്‍ ആശയം ഉപേക്ഷിക്കുകയായിരുന്നു.
ചിലിയിലെ ‘ഫുണ്ടേസിയന് മ്യൂസിയോ ഡി ലാ മൊഡാ’ എന്ന മ്യൂസിയമാണ് ഡയാനയുടെ വസ്ത്രം വന്‍വിലയ്ക്ക് സ്വന്തമാക്കിയത്. മ്യൂസിയം സ്ഥാപകനായ ജോര്‍ജ്ജ് യാരുരിന്റെ മരണ ശേഷം, ഇവിടെയുള്ള ഡയാനയുടെ വസ്ത്രങ്ങള്‍ അവര്‍ താമസിച്ചിരുന്ന കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിനു കൈമാറാനാണ് തീരുമാനം.