ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ തന്റെ വക ആരാധകര്‍ക്ക് നഗ്ന നൃത്തം; പാക് മോഡല്‍

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ തന്റെ വക ആരാധകര്‍ക്ക് നഗ്ന നൃത്തം; പാക് മോഡല്‍

ട്വന്റി-20 ലോകകപ്പ്, ഇന്ത്യ, പാകിസ്ഥാന്‍, ക്യാന്‍ഡീല്‍ ബലോച്ച് twenty -20, india, pakisthan, qandeel baloch
rahul balan| Last Updated: ചൊവ്വ, 15 മാര്‍ച്ച് 2016 (16:01 IST)
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് പാകിസ്ഥാന്‍ മോഡല്‍. പാകിസ്ഥാനിലെ പ്രമുഖ മോഡലായ ക്യാന്‍ഡീല്‍ ബലോച്ച് ആണ് പാക് ആരാധകര്‍ക്കായി പുത്തന്‍ വാഗ്ദാനം നടത്തിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ബലോച്ച് ഇക്കാര്യം അറിയിച്ചത്. ബലോച്ചിന്റെ പോസ്റ്റിന് നല്ലപ്രതികരണമാണ് പാക് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരികുന്നത്.

മാര്‍ച്ച് 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ രാജ്യത്തിനായും ടീം നായകന്‍ അഫ്രീദിക്കായും താന്‍ നഗ്ന നൃത്തം ചെയ്യുമെന്ന് ബലോച്ച് പറയുന്നു.

നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി ബലോച്ച് രംഗത്തെത്തിയിരുന്നു. 2011ല്‍ ഇതേ രീതിയില്‍ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന് ഇന്ത്യന്‍ മോഡല്‍ പൂനം പാണ്ഡെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :