ട്രംപ് സമാധാനത്തിനും സാമ്പത്തിക സമൃദ്ധിക്കും വൻ ഭീഷണിയെന്ന് സിഗ്മര്‍ ഗബ്രിയേല്‍

ഡൊണാള്‍ഡ് ട്രംപ്, യു എസ് തെരഞ്ഞെടുപ്പ്, സിഗ്മര്‍ ഗബ്രിയേല്‍ Donald Trump, US Election, Sigmar Gabriyel
ബര്‍ലിന്| aparna shaji| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (11:23 IST)
റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന യു എസ് ശതകോടീശ്വരൻ ഡൊണാള്‍ഡ് ട്രംപ് ലോക സമാധാനത്തിന് ഭീഷണിയെന്ന പ്രസതാവനയുമായി ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേല്‍ രംഗത്ത്. അമേരിക്ക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഗബ്രിയേലിന്റെ പരാമർശം.

തീവ്ര വലതുപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന ജനങ്ങ‌ളുടെ നേതാവാണ് ട്രംപ് എന്നും സമാധാനത്തിനും സാമുഹിക ഐക്യത്തിനും ലോക സാമ്പത്തിക സമൃദ്ധിക്കും അദ്ദേഹം ഭീഷണിയാണെന്നും ഗബ്രിയേൽ കുറ്റപ്പെടുത്തി.

ആഗോളീകരണംമൂലം അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങള്‍ക്ക് സ്വപ്നലോകം വാഗ്ദാനം ചെയ്യുന്ന ഫ്രാൻസിലെ മരിന്‍ ലി പെന്നിന്റെയും നെതര്‍ലന്‍ഡ്സിലെ ഗീര്‍ത് വൈല്‍ഡേഴ്സിന്റെയും ആശയങ്ങ‌ൾ തന്നെയാണ് ഇദ്ദേഹത്തിനും പങ്കുവെക്കാനുള്ളത്.
ആഗോളീകരണത്തെ ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടു പോകാതെ ഒരു രാജ്യത്തിനും ഒറ്റക്കു മുന്നോട്ട് നീങ്ങാൻ കഴിയില്ല എന്നും ഗബ്രിയേൽ അറിയിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :