ജോലിക്കാരി വീട്ടുകാരെ മൂത്രം കുടിപ്പിച്ചു

റിയാദ്| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (16:09 IST)
വേലക്കാരിയായ സ്ത്രീ വീട്ടുകാരെ മൂത്രം കുടിപ്പിച്ചു. സൗദി അറേബ്യയിലാണ് സംഭവം. ഇറാഖ് അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമായ അരാര്‍ ടൗണിലെ ഒരു കുടുംബം ആണ് വീട്ടുജോലിക്കാരിയുടെ തനി സ്വഭാവം രുചിച്ചറിഞ്ഞത്.

വീ‍ട്ടുകാര്‍ മോശമായി പെരുമാറിയതിനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ഏഷ്യന്‍ വംശജയായ വേലക്കാരി പൊലീസിനോട് പറഞ്ഞു. വീട്ടുകാര്‍ക്ക് കഴിക്കാന്‍ കിട്ടിയഭക്ഷണത്തിന് രുചി വ്യത്യാസം തോന്നിയതിനേ തുടര്‍ന്ന് പരിശോധനയ്ക്ക് നല്‍കിയപ്പോഴാണ് മൂത്രത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.

പൊലീസ് കസ്റ്റഡിയില്‍ ആണ് വേലക്കാരി ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :