ജീവനക്കാരി ഉറങ്ങി: വിമാനം കറങ്ങി

ഏതന്‍സ്| WEBDUNIA|
എയര്‍ ട്രാഫിക് കണ്ട്രോളര്‍ ഉറങ്ങിപ്പോയതിനാല്‍ വിമാനങ്ങള്‍ക്ക് നിലത്തിറങ്ങുന്നതിന് മുന്‍പ് അര മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. ഗ്രീസിലെ ലെസ്ബോസ് ദ്വീപിലാണ് ഈ സംഭവം.

ഗ്രീസ് തലസ്ഥാനമായ ഏതന്‍സില്‍ നിന്ന് വന്ന ഒളിമ്പിക് എയര്‍ലൈന്‍സ് വിമാനവും സ്ലൊവാക്യന്‍ എയര്‍ലൈന്‍സ് വിമാനവുമാണ് നിലത്തിറങ്ങാന്‍ ‘കറങ്ങേണ്ടി’ വന്നത്. വിമാനത്താവളത്തിലെ കണ്ട്രോള്‍ ടവറില്‍ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പൈലറ്റുമാര്‍ക്ക് നിരാശരാകേണ്ടി വന്നു.

നിര്‍ദ്ദേശങ്ങള്‍ക്കായി കണ്ട്രോള്‍ ടവറുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഏറെനരം ആകാശത്ത് വട്ടമിടേണ്ടി വന്ന വിമാനങ്ങള്‍ക്ക് അവസാനം മറ്റ് ജീവനക്കാര്‍ ഇടപെട്ടാണ് നിലത്തിറങ്ങാന്‍ അവസരമൊരുക്കിയത്. ഏതാ‍യാലും ജോലി സമയത്ത് ഉറങ്ങിയ വനിതാ എയര്‍ ട്രാഫിക് കണ്ട്രോളറെ ഏതാനും ദിവസത്തേക്ക് സസ്പന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :