ജാക്സന്‍റെ സംസ്കാരത്തിന് വന്‍ തിരക്കുണ്ടാകും

ലോസ് ഏഞ്ചല്‍‌സ്| WEBDUNIA| Last Modified ഞായര്‍, 5 ജൂലൈ 2009 (10:50 IST)
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സന്‍റെ സംസ്കാര ചടങ്ങുകള്‍ വീക്ഷിക്കാന്‍ ആരാധകരുടെ വന്‍പട തന്നെ ഉണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്ച സ്റ്റേപ്പിള്‍സില്‍ ചൊവ്വാഴ്ച നടക്കുന്ന അനുസ്മരണ ചടങ്ങുകള്‍ക്കായി തയ്യാറാക്കിയ വെബ്സൈറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ അഞ്ച് കോടി ജാക്സണ്‍ ആരാധകരാണ് പേര് രജിസ്റ്റര്‍ ചെയ്തത്.

വെള്ളിയാഴ്ചയാ‍ണ് വെബ്സൈറ്റ് ആരംഭിച്ചത്. 17500 ടിക്കറ്റുകളാണ് സംസ്കാര ചടങ്ങുകള്‍ക്കായി നല്‍കുക. ഇത്രയും അധികം രജിസ്ട്രേഷന്‍ ഉണ്ടായ സാഹചര്യത്തില്‍ നറുക്കെടുപ്പിലുടെയാകും ടിക്കറ്റുകള്‍ വിതരണം ചെയ്യുകയെന്ന് ലോസ് ഏഞ്ചല്‍‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 8750 പേരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം നല്‍കും.

ചടങ്ങുകള്‍ നടക്കുന്ന സ്റ്റേപ്പിള്‍സ് സ്റ്റേഡിയത്തില്‍ 11000 സീറ്റുകളാണുള്ളത്. സ്റ്റേഡിയത്തിനുള്ള നോക്കിയ തിയേറ്ററില്‍ 6500 സീറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.

ടിക്കറ്റില്ലാതേയും ആയിരങ്ങള്‍ സ്റ്റേപ്പിള്‍സ് സെന്‍ററിലേക്ക് ഒഴുകിയെത്തും എന്നാണ് സൂചന. തിരക്ക് കണക്കിലെടുത്ത് സ്റ്റേപ്പിള്‍സില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ഏഴ് ലക്ഷത്തോളം ആളുകളേയാണ് ക്രമസമാധാന വിഭാഗം പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :