ജപ്പാനില്‍ ആണവ ദുരന്തപ്രദേശത്തിനു സമീപം ഭൂകമ്പം

ടോക്കിയോ| WEBDUNIA| Last Modified വെള്ളി, 20 സെപ്‌റ്റംബര്‍ 2013 (11:55 IST)
PRO
ജപ്പാനില്‍ ശക്തമായ ഭൂകമ്പം. ഫുകുഷിമ ആണവ ദുരന്തമുണ്ടായ പ്രദേശത്തിനു സമീപമാണ് വീണ്ടും ശക്‌തമായ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമാണു ഉണ്ടായത്‌.

പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. ടോക്കിയോ നഗരത്തില്‍ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി യുഎസ്‌ ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു. 2011 മാര്‍ച്ചില്‍ ഇവിടെ ഉണ്ടായ ഭൂചലനത്തിലും സൂനാമിയിലും 20,000 പേരാണ്‌ കൊല്ലപ്പെട്ടത്‌.

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആണവ അപകടത്തിനും ഭൂകമ്പം കാരണമായത്. ഫുകുഷിമയിലെ നാല്‍പതു വര്‍ഷം പഴക്കമുള്ള ആണവനിലയം തകര്‍ന്ന്‌ ആണവ ചോര്‍ച്ചയുണ്ടാകുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :