ലണ്ടന്‍|
WEBDUNIA|
Last Modified തിങ്കള്‍, 11 ഒക്ടോബര്‍ 2010 (12:22 IST)
ലോകം കാത്തിരുന്നത് എന്ന് പറയാവുന്ന ഒരു ജനനം, അതാണ് ബ്രിട്ടണില്‍ കഴിഞ്ഞ ദിവസം നടന്നത്. ബ്രിട്ടണില്‍ നിയം ബോണ്ട് എന്ന പെണ്‍കുഞ്ഞ് പിറന്നത് ലോകം ഏറ്റവും ശുഭകരമെന്ന് വിശേഷിപ്പിച്ച 10-10-10 എന്ന ദിവസത്തില്‍ കൃത്യം 10:10 കഴിഞ്ഞ് 10 സെക്കന്‍ഡ് തികഞ്ഞപ്പോള്‍!
‘പൂര്‍ണതയുടെ പത്തുകള്‍‘ എന്ന് ജ്യോതിഷികളും സംഖ്യാ ഗണിതക്കാരും വിശേഷിപ്പിക്കുന്ന ദിവസത്തിലും സമയത്തും വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡിലെ ‘ഗുഡ് ഹോപ്’ ആശുപത്രിയിലായിരുന്നു നിയം ജനിച്ചത്. ഇത് പുനര്‍ജന്മത്തിന്റെ സമയമായും പലരും കരുതുന്നു.
കീലീ ഹാര്‍മെ എന്ന സ്ത്രീയുടെ ആദ്യ സന്താനമായാണ് നിയം ജനിച്ചത്. മാസം തികയും മുമ്പേയാണ് ലോകത്തിലേക്ക് വന്നതെങ്കിലും ലോകം കാത്തിരുന്ന മുഹൂര്‍ത്തത്തില്‍ തന്നെ പിറവിയെടുക്കാന്‍ നിയമിനു കഴിഞ്ഞു!
പല ദമ്പതികളും 2010 ഒക്ടോബര്‍ 10 ന് 10:10ന് കുഞ്ഞ് പിറക്കാന്‍ സിസേറിയന് ബുക്ക് ചെയ്തിരുന്നു എങ്കിലും സാധാരണ പ്രവസവത്തിലൂടെയാണ് നിയം എന്ന അത്ഭുത ശിശു ലോകത്തിലെത്തിയത്.