ചൈനയില്‍ സ്‌കൂള്‍ കവാടത്തിന്‌ മുമ്പില്‍ അജ്ഞാതന്‍ പത്തോളം വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ചു

ബെയ്‌ജിങ്| rahul balan| Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (17:22 IST)
ചൈനയിലെ ഹൈക്കോയിലെ എലമന്ററി സ്‌കൂളിലെ കവാടത്തിന്‌ മുമ്പില്‍ പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ കുത്തേറ്റു. പരിക്കേറ്റവരില്‍ ആറ്‌ ആണ്‍കുട്ടികളും നാല്‌ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ആക്രമണം നടത്തിയ ആള്‍ സംഭവത്തിന്‌ ശേഷം ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. ആക്രമണത്തിന്‌ ഇരയായ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമാണ്‌. ദക്ഷിണ ചൈനയിലാണ്‌ ആക്രമണമുണ്ടായത്‌.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൊതുവെ അക്രമ സംഭവങ്ങള്‍ കുറവുള്ള ചൈനയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി കത്തി, കോടാലി ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. പരിക്കേറ്റ കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയിലേക്ക്‌ മാറ്റി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :