ചൈനയില്‍ ശക്തമായ ഭൂചലനം: 67 മരണം

ബീജിംഗ്| WEBDUNIA|
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ക്വിങ്ഖായി പ്രവിശ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. 67 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയാണ് 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

പരിക്കേറ്റ നൂറുകണക്കിനാളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മൂന്ന് തുടര്‍ ചലനങ്ങളുമുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നിയോഗിച്ചതായി പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു.

തെക്കുകിഴക്കന്‍ നഗരമായ ഗോര്‍മുഡിന്‌ 380 കിലോമീറ്റര്‍ അകലെ 46 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്‌ ഭുചലനത്തിന്റെ പ്രഭവ കേന്ദ്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :