ചൈനയില്‍ ഭൂചലനം; മരണം 75 ആയി

ബെയ്ജിങ്| WEBDUNIA|
PRO
PRO
പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. 300 ലേറെ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കാക്കുന്നത്.

260 ലക്ഷത്തിലധികം ജനസംഖ്യയുള്ള മേഖലയാണിത്. നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു.

റിക്ടര്‍ സ്കെയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തിനു ശേഷം 5-6 വരെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും ഉണ്ടായതായി ചൈനയിലെ ഭൂചലന നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൗമോപരിതലത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അടിയിലാണ് ഭൂചലനത്തിന്‍്റെ പ്രഭവകേന്ദ്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :