ചൈനയില്‍ ഭൂകമ്പം

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ചൈനയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. രാവിലെ 8.04നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ചര്‍സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സിച്ചുവാന്‍, യുവാന്‍ മേഖലയില്‍ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂ നിരപ്പില്‍ നിന്നും പത്ത് കിലോമീറ്റര്‍ താഴെയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

ആഗസ്ത് 28ന് ഉണ്ടായ ഭൂകമ്പം അരക്ഷത്തോളം പേരെ ബാധിച്ചിരുന്നു. റിക്ചര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇത്. ഡെക്വനില്‍ നിന്നും ബെന്‍സിലാനിലേക്കുള്ള പ്രധാന പാതയും ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. ഈ ഭൂകമ്പത്തിന് ശേഷം 126 തുടര്‍ചലനങ്ങളാണ് മേഖലയില്‍ അനുഭവപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :