ചൈനയില്‍ ഖനിയപകടം: 44 മരണം

WEBDUNIA| Last Modified ഞായര്‍, 22 ഫെബ്രുവരി 2009 (12:13 IST)
ബീജിംഗ്: വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ ഒരു കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. നൂറോളം തൊഴിലാളികള്‍ ഖനിയില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ദുരന്തം നടക്കുമ്പോള്‍ 436 പേരാണ്‌ ഖനിയില്‍ ഉണ്ടായിരുന്നത്‌. ഇതില്‍ 103 പേര്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതില്‍ 24 പേരുടെ നില അതീവ ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഖനി മേഖലയാണ് ചൈനയിലേത്. വര്‍ഷംതോറുമുണ്ടാകുന്ന ഖനിയപകടങ്ങളില്‍ ആയിരക്കണക്കിന് ഖനി തൊഴിലാളികളാണ് ചൈനയില്‍ കൊല്ലപ്പെടുന്നത്. 2008ല്‍ മാത്രം 3200 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :