ചൈന - പാക് ആണവ കരാര്‍: യു എസ് എതിര്‍ക്കും

വാഷിംഗ്‌ടണ്‍‍| WEBDUNIA| Last Modified ചൊവ്വ, 15 ജൂണ്‍ 2010 (16:21 IST)
പാകിസ്ഥാനും ചൈനയും തമ്മിലുള്ള ആണവ കരാറിനെ എതിര്‍ക്കും. ഈ കരാര്‍ രാജ്യാന്തര മാ‍നദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ആണവരാജ്യങ്ങളുടെ യോഗം അടുത്ത ആഴ്ച ന്യൂസിലന്‍ഡില്‍ ചേരുന്നുണ്ട്. ഈ യോഗത്തില്‍ അമേരിക്ക തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കും.

സമഗ്ര ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങളുമായി ആണവ കരാറില്‍ ഏര്‍പ്പെടാനാകില്ലെന്ന് അമേരിക്ക ചൂണ്ടിക്കാട്ടുന്നു. ആണവ ഉപകരണങ്ങളുടെ വിതരണത്തിലെ രാജ്യാന്തര നിയമങ്ങളെ കാറ്റില്‍ പറത്തുന്നതാണ് ഈ കരാറെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

ആണവ കരാറില്‍ ഏര്‍പ്പെടുന്നതിന്‍റെ ഭാഗമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചഷ്‌മയില്‍ രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും.

ഇന്തോ - അമേരിക്ക ആണവ കരാറിനെ ആദ്യം ചൈന എതിര്‍ത്തിരുന്നു. ആഗോള ആണവ നിര്‍വ്യാപന വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്ന കരാറാണ് ഇന്തോ - അമേരിക്ക ആണവ കരാറെന്നായിരുന്നു ചൈനയുടെ അഭിപ്രായം. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൈന ഒടുവില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ പിന്‍‌മാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :