ചിലിയില്‍ വിമാനം തകര്‍ന്ന് 14 മരണം

സാന്‍റിയാഗോ| WEBDUNIA| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2009 (09:28 IST)
തെക്കന്‍ ചിലിയില്‍ അഗ്നിശമനസേനയുടെ ഹെലികോപ്‌ടര്‍ തകര്‍ന്ന്‌ 14 പേര്‍ മരിച്ചു. സാന്തിയാഗോയുടെ ദക്ഷിണ മേഖലിലെ മലനിരകളില്‍ കാട്ടുതീ അണയ്ക്കാന്‍ പോയവരാണ്‌ അപകടത്തില്‍പ്പെട്ടത്.

സാന്‍റിയാഗോയ്‌ക്ക്‌ 270 കിലോമീറ്റര്‍ അകലെ മലയിടുക്കിലാണ്‌ അപകടമുണ്ടായത്‌. മോശം കാലാവസ്ഥയാണ്‌ അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി വ്യോമയാന അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :