ഗ്രീക്ക് പാര്‍ല‌മെന്‍റിന് സമീപം സ്ഫോടനം

ഏഥന്‍‌സ്| WEBDUNIA| Last Modified ഞായര്‍, 10 ജനുവരി 2010 (10:54 IST)
ഗ്രീക്ക് പാര്‍ലമെന്‍റിന് പുറത്ത് ബോംബ് സ്ഫോടനമുണ്ടായി. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയായിരുന്നു സ്ഫോടനം. എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

മുന്‍‌കരുതലെന്ന നിലയില്‍ പ്രദേശത്തുനിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് വിവരം. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

എലെഫ്തെറോടിപിയ എന്ന പ്രാദേശിക പത്രത്തിന്‍റെ ഓഫീസില്‍ ടെലിഫോണിലൂടെ വിളിച്ച് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു സ്ഫോടനം. പത്രത്തിന്‍റെ ഓഫീസില്‍ മുന്നറിയിപ്പ് നല്‍കിയതിന്‍റെ പത്ത് മിനുട്ടുകള്‍ക്കുശേഷം ബോംബ് പൊട്ടിത്തെറിക്കുകയും ചെയ്തു.

ഒരു ചവറുവീപ്പയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. പാര്‍ലമെന്‍റിന് എതിര്‍വശത്തുള്ള ഒരു ഹോട്ടലിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സ്ഫോടനത്തിന് ശേഷം പൊലീസിന് മറ്റൊരു ഫോണ്‍കോളും എത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രദേശത്തുനിന്ന് ആളുകളെ ഒശിപ്പിച്ചത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :