ഗൂഡിയുടെ വിവാഹം നാളെ

ലണ്ടന്‍| WEBDUNIA|
അര്‍ബുദ രോഗബാധിതയായ റിയാലിറ്റി ഷോ താരം ജെയ്ഡ്‌ ഗൂഡിക്ക് ഞായറാഴ്ച മംഗല്യം. കൂട്ടുകാരനായ ജാക്ക്‌ ട്വീഡ് ആണ്‍ വരന്‍. ഹെര്‍ട്ഫോര്‍ഡ്ഷെറിലെ ഡൗണ്‍ ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. ഏറെനാളായി അര്‍ബുദ രോഗത്തിനടിമയാണ് ഗൂഡി.

വിവാഹത്തിന്‍റെ ചിത്രങ്ങളെടുക്കാനുള്ള അവകാശം ഇതിനകം തന്നെ ലണ്ടനില്‍ നിന്നുള്ള ഓ‍കെ മാസിക സ്വന്തമാക്കി‌. ഏഴു ലക്ഷം പൗണ്ടിനാണ് പടമെടുക്കാനുള്ള അനുമതി മാസിക കരസ്ഥമാക്കിയത്.

വിവാഹത്തിനു തൊട്ടു മുന്‍പ്‌ ഗൂഡിയുടെ രണ്ട്‌ ആണ്‍മക്കളുടെയും ജ്ഞാനസ്നാന ചടങ്ങുകളും നടക്കും. ഈ ചടങ്ങ്‌ ചിത്രീകരിക്കാനും മാസിക അനുമതി നേടിയിട്ടുണ്ട്‌.

അര്‍ബുദം ബാധിച്ച ശേഷവും റിയാലിറ്റി ഷോ രംഗത്ത് തുടരുന്ന ഗൂഡിയുടെ ആത്മവിശ്വാസം കണക്കിലെടുത്ത് ജെയ്ഡ്‌ എന്ന പരമ്പര ലിവിങ്‌ ടിവി അവതരിപ്പിക്കുന്നുണ്ട്‌. ടി വി പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മരിക്കണമെന്നാണ് ഗൂഡിയുടെ ആഗ്രഹം.

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ ബോളിവുഡ് സുന്ദരി ശില്പ ഷെട്ടിയെ വംശീയമായി അധിക്ഷേപിച്ചു എന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ജെയ്ഡ്‌ ഗൂഡി ഇന്ത്യയിലും പ്രശസ്തയായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :