ഗൂഗിളിന്റെയും യാഹൂവിന്റെയും വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തി
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
PRO
ഗൂഗിള്‍, യാഹൂ എന്നീ പ്രമുഖ സെര്‍ച്ച് എഞ്ചിനുകളുടെ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തി. മുന്‍ എന്‍എസ്എ കരാര്‍ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിളിന്റേയും യാഹുവിന്റേയും ഡാറ്റാ സെന്ററിലേക്കുള്ള ലിങ്കുകള്‍ ചോര്‍ത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ഇന്റര്‍നെറ്റ് ഭീമന്മാരുടെ ഇന്റേര്‍ണല്‍ നെറ്റ്വര്ക്കുകളില് നിന്നും മില്യണിലധികം വിവരങ്ങള്‍ പ്രതിദിനം എന്‍എസ്എ ശേഖരിക്കുന്നുണ്ട്. ഡാറ്റാ സെന്ററുകള്‍ നേരിട്ട് ലക്ഷ്യം വെക്കാതെ ഡാറ്റാ സെന്ററുകളിലേക്കുള്ള ഫൈബര്‍ ഒപ്റ്റിക് ലിങ്കുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
ഇതേസമയം വാര്‍ത്തകളെ തള്ളിക്കളഞ്ഞ് എന്‍എസ്എ രംഗത്തെത്തി. എന്നാല്‍ ആരോപണത്തില്‍ പറയുന്ന കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് ഗൂഗിളും അറിയിച്ചു. പ്രിസം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയുടെ സെര്‍വറുകളില്‍ നിന്നും എന്‍എസ്എ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് നേരത്തെ സ്നോഡന് വെളിപ്പെടുത്തിയിരുന്നു.