ഗുസ്മാനെ യുഎസിന് കൊടുക്കില്ല

മെക്സിക്കോ സിറ്റി| WEBDUNIA| Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (11:11 IST)
PRO
ലഹരിമരുന്നു കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ കൊടും കുറ്റവാളി ജോവാക്വിന്‍ ഗുസ്മാനെ അമേരിക്കയ്ക്ക് കൈമാറില്ല. പ്രതിയെ യുഎസിനു കൈമാറുന്നതിനെതിരെ കോടതി ഇന്‍ജങ്ങ്ഷന്‍ പുറപ്പെടുവിച്ചു.

ഗുസ്മാനെതിരെ യുഎസില്‍ ഒട്ടേറെ കേസുകള്‍ നിലവിലുള്ളതിനാല്‍ ഇയാളെ വിട്ടുകിട്ടുന്നതിനു യുഎസ്‌ തീവ്രശ്രമം നടത്തിവരികയാണ്‌. എന്നാല്‍ യുഎസിനു കൈമാറുന്നതിനുള്ള വിലക്ക്‌ എത്രനാളത്തേക്കാണെന്ന്‌ കോടതി ഉത്തരവില്‍ പറയുന്നില്ല.

ഗുസ്മാന്‍ 2001ല്‍ മെക്സിക്കോ ജയിലില്‍നിന്നു രക്ഷപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ കര്‍ശനമായ സുരക്ഷാ ഏര്‍പ്പാടുകളോടെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :