ഗര്‍ഭിണിയായത് അറിഞ്ഞില്ല; അഫ്ഗാന്‍ ദൌത്യത്തിനിടെ പ്രസവം!

ഹെം‌ലാന്‍ഡ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിക്കുന്ന ബ്രിട്ടിഷ് പ്രസവിച്ചു. ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ വളരെ വൈകിയായിരുന്നു അറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിലെ ഹെം‌ലാന്‍ഡ് പ്രവിശ്യയില്‍ ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ കാര്യം ആഭ്യന്തരമന്ത്രാലയം ആണ് സ്ഥിരീകരിച്ചത്.

ക്യാമ്പ് ബാസ്റ്റ്യോണ്‍ മിലിറ്ററി ബേസില്‍ ഗണ്ണര്‍ ആയി സേവനം അനുഷ്ഠിക്കുന്ന വനിതയാണ് പ്രസവിച്ചത്. ഈ ക്യാമ്പിന് നേരെ സെപ്തംബര്‍ 11 താലിബാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യു എസ് നാവികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന് കൃത്യം ഒരാഴ്ച പൂര്‍ത്തിയായപ്പോഴാണ് ഇവര്‍ പ്രസവിച്ചത്.

തുടര്‍ച്ചയായ വയറുവേദയെ തുടര്‍ന്ന് ഇവര്‍ ഡോക്ടര്‍മാരെ സമീപിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസം തികയാതെയാണ് പ്രസവം നടന്നത് എങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് വിവരം. സൈനിക പോളിസി പ്രകാരം ഗര്‍ഭിണികളെ ഓപ്പറേഷനുകളില്‍ പങ്കാളികളാക്കാറില്ല. എന്നാല്‍ താന്‍ ഗര്‍ഭിണി ആണെന്ന വിവരം ഈ വനിത അറിയാതെ പോയത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.

യുദ്ധമുഖത്തും തന്ത്രപ്രധാന മേഖലകളിലും സേവനം അനുഷ്ഠിക്കുന്ന വനിതകളെ കൃത്യമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടോ എന്ന ചോദ്യം ഉയരാന്‍ ഈ സംഭവം വഴിവയ്ക്കും എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :