ക്രിമിയ: റഷ്യയെ താക്കീത് ചെയ്ത് ജി- ഏഴ് രാജ്യങ്ങള്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
ക്രിമിയന്‍മേഖല റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ ജി - ഏഴ് രാജ്യങ്ങള്‍. ഉക്രൈനിലെ ഇടക്കാല ഭരണകൂടം പാശ്ചാത്യ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു.

ഞായറാഴ്ച ക്രിമിയയില്‍ നടത്താനിരിക്കുന്ന ഹിതപരിശോധന നിയമവിരുദ്ധമാണെന്നും ഇതിന്റെ ഫലം അംഗീകരിക്കില്ലെന്നും വൈറ്റ് ഹൌസ് പ്രസ്താവനയില്‍ പറഞ്ഞു. ക്രിമിയ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ ഭരണത്തിന് കീഴിലായേക്കുമെന്നും ഇത് തടയണമെന്നുമാണ് ഉക്രൈന്റെ ആവശ്യം.

വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എന്‍. രക്ഷാസമിതി യോഗത്തിലും ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സനി യാത്സെന്യൂക് പങ്കെടുക്കുംറഷ്യയുടെ അധിനിവേശം തടയാന്‍ അമേരിക്കയും ബ്രിട്ടനും ഇടപെടണമെന്ന് യാത്രതിരിക്കുംമുന്‍പ് യുക്രൈന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ യാത്സെന്യൂക് ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :