കോളറ; സിംബാബ്‌വെയില്‍ മരണം 2225 ആയി

ഹരാരെ| WEBDUNIA|
സിംബാബ്‌വെയില്‍ കോളറ ബാധ അനിയന്ത്രിതമായി തുടരുന്നതായി റിപ്പോര്‍ട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2225 ആയതായി ഐക്യരാഷ്‌ട്രസഭാ അധികൃതര്‍ അറിയിച്ചു. രാജ്യത്ത് മൊത്തം 40,448 പേര്‍ക്ക് രോഗം പിടിപെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ശുദ്ധജല ദൗര്‍ലഭ്യവും മോശമായ പരിതസ്ഥിതിയില്‍ ഭക്‍ഷ്യ വസ്‌തുക്കള്‍ സൂക്ഷിക്കുന്നതുമാണ്‌ രോഗബാധയ്‌ക്ക്‌ കാരണമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിമൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിയാത്തതും രോഗം പടരാന്‍ കാരണമായി.

കോളറ ബാധ ദേശീയ ദുരന്തമായി ഡിസംബറില്‍ പ്രസിഡന്‍റ് റോബര്‍ട്ട്‌ മുഗാബെ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ നിരവധി സംഘടനകള്‍ ജനങ്ങള്‍ക്ക്‌ സൗജന്യ ചികിത്സയും ഭക്ഷണവും നല്‍കുന്നുണ്ട്‌. മഴക്കാലം തുടങ്ങുന്നതോടെ രോഗത്തിന്‌ ശമനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :