കൊറിയ ചര്‍ച്ചയ്ക്ക് താല്പര്യം കാണിക്കുന്നില്ല: യുഎസ്

ബീജിംഗ്| WEBDUNIA| Last Modified ശനി, 13 ഫെബ്രുവരി 2010 (11:31 IST)
ആണവായുധ പരിപാടി നിര്‍ത്തി വയ്ക്കുന്നതിനുള്ള ആറ് രാഷ്ട്രങ്ങളുടെ ചര്‍ച്ചയ്ക്ക് ഉത്തര താല്പര്യം കാണിക്കുന്നില്ലെന്ന് യുഎന്‍ പ്രതിനിധി ലിന്‍ പാസ്കോ. നാല് ദിവസത്തെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004ന് ശേഷം ആദ്യമായാണ് ഒരു യുഎന്‍ പ്രതിനിധി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്. ചര്‍ച്ച വിജയകരമായിരുന്നുവെന്നും നല്ല തുടക്കമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര കൊറിയയുടെ ആണവ പ്രതിനിധി ബീജിംഗിലെത്തി ചര്‍ച്ചകള്‍ നടത്തിയതായും മാര്‍ച്ചില്‍ അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും യോന്‍‌ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ആറ് രാഷ്ട്രങ്ങളുടെ ചര്‍ച്ച ഈ സന്ദര്‍ശനത്തോടെ പുനരാരംഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, സന്ദര്‍ശനം അത്തരത്തിലുള്ള ഒരു ഉദ്ദേശവും വച്ചുള്ളതല്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. യുഎസുമായും അയല്‍‌രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ഉത്തര കൊറിയ താല്പര്യം പ്രകടിപ്പിച്ചതായി പാസ്കോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :