മൂന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും അവരുടെ രക്തം കുടിക്കുകയും മാംസം തിന്നുകയും ചെയ്ത ബ്ലാക്ക് ജീസസെന്നറിയപ്പെടുന്ന ഭീകരന് ജയില്‍ചാടി. പാപ്പുവ ഗിനിയായിലെ മഡാങ് ജയിലില്‍ നിന്നുമാണ് സ്റ്റീഫന്‍ താരി എന്നയാള്‍ തടവു ചാടിയത്.
സെമിനാരി വിദ്യാര്‍ഥിയായിരിക്കവെ ഇയാള്‍ നാട്ടിലെമ്പാടും നിരവധി അനുയായികളെ സൃഷ്ടിച്ചിരുന്നു. സ്വയം ഇയാള്‍ വിശേഷിപ്പിച്ചിരുന്നത് ബ്ലാക്ക് ജീസസെന്നായിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒളിത്താവളങ്ങള്‍ പൊടുന്നനെ മാറാന്‍ വശമുണ്ടായിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി മരക്കമ്പില്‍ ബന്ധിച്ച ശേഷം പൊതിരെ തല്ലിയിരുന്നു. ഇയാളുടെ ജയില്‍ചാട്ടം പിടികൂടാന്‍ സഹായിച്ചവര്‍ക്കും ദ്വീപ് നിവാസികള്‍ക്കും ഭീതി പടര്‍ത്തിയിരിക്കുകയാണ്.