കുഞ്ഞിനെ മുലയൂട്ടിയില്ലെങ്കില്‍ ശിക്ഷ

ദുബായ്| WEBDUNIA|
PRO
PRO
യുഎഇയിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. രണ്ടു വയസ്സ് വരെയുള്ള കുട്ടികളെ മുലയൂട്ടുന്നത് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണിത്. കുഞ്ഞിനെ മുലയൂട്ടിയില്ലെങ്കില്‍ ശിക്ഷിക്കുവാനുള്ള വ്യവസ്ഥകള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലാണ് ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്.

ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതില്‍ വിഷമതകളുണ്ട്. ഇത് പരിഹരിക്കാനായി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നഴ്സറി നിര്‍ബന്ധമാക്കും. ഉപേക്ഷിക്കപ്പെട്ടവരോ അനാഥരോ ആയ കുഞ്ഞുങ്ങള്‍ക്കായി അവരുടെ മാതാവിന് പകരം മറ്റുള്ളവര്‍ക്ക് മുലയൂട്ടാന്‍ അവകാശം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ആണ് വ്യവസ്ഥകള്‍ പാസാക്കിയത്. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ അംഗീകാരത്തോടെ ഇത് നിയമമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :