കിം ജോങ്ങ് ഉന്നിന്റെ അമ്മായി ആത്മഹത്യചെയ്തു?

പ്യോങ് യാങ്| WEBDUNIA|
PRO
PRO
ഉത്തര കൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ്ങ് ഉന്‍ അമ്മാവന്‍ ജാങ്ങ് സോങ്ങ് തേക്കിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ വാര്‍ത്ത ലോകം നടുക്കത്തോടെയാണ് കേട്ടത്. തേക്കിന്റെ ഭാര്യയും കിം ജോങ്ങ് ഉന്നിന്റെ അമ്മായിയുമായ കിം ക്യോങ് ഹുയിയും മരിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

67കാരിയായ കിം ക്യോങ് ഹുയി ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. അതല്ല, അവര്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു എന്നും വാര്‍ത്തകളുണ്ട്. തേക്കിന്റെ വധശിക്ഷയെക്കുറിച്ച് അറിഞ്ഞ് അവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി എന്നും അവര്‍ ചികിത്സയില്‍ ആയിരുന്നു എന്നും ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഉത്തര കൊറിയയുടെ മുന്‍ നേതാവ് കിം ജോങ്ങ് ഇല്ലിന്റെ സഹോദരി കൂടിയാണ് അവര്‍. കഴിഞ്ഞ സെപ്തംബറില്‍ കിം ജോങ്ങ് ഉന്നിനൊപ്പം ഒരു സംഗീത പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു. അവര്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയാണ് ഇത്.

അതേസമയം തേക്കിനെ നഗ്‌നനാക്കിയശേഷം വേട്ടപ്പട്ടികളുടെ ഗുഹയിലേക്ക് എറിഞ്ഞുകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന വാര്‍ത്ത സത്യമല്ലെന്നും വെറും ആക്ഷേപഹാസ്യം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :