കസാഖിസ്ഥാനെ സ്വാധീനിച്ചത് നെഹ്‌റുവും ഇന്ത്യയും

അസ്താന| WEBDUNIA|
PRO
കസാഖിസ്ഥാന്‍റെ വളര്‍ച്ചയില്‍ ജവഹര്‍‌ലാല്‍ നെ‌ഹ്‌റുവിന്‍റെയും ഇന്ത്യയുടെയും സ്വാധീനമുണ്ടെന്ന് പ്രസിഡന്‍റ് നൂര്‍‌സുല്‍ത്താന്‍ നസര്‍ബയേവ്.ധൈര്യപൂര്‍വ്വം ഇടപെടുന്നവര്‍ക്കു മാത്രമായിരിക്കും മിക്കപ്പോഴും വിജയം എന്ന നെഹ്‌റുവിന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് നസര്‍ബയേവിന്‍റെ അഭിപ്രായം.

രാജ്യത്തോടുള്ള വാര്‍ഷിക അഭിസംബോധനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റു ഒരു വലിയ നേതാവായിരുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു കസാഖിസ്ഥാന്‍റെ വളര്‍ച്ചയില്‍ ഇന്ത്യയും നെഹ്‌റുവും സ്വാധീനം ചെലുത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടത്. ധൈര്യപൂര്‍വ്വമുള്ള കസാഖിസ്ഥാന്‍റെ ചുവടുവെയ്പുകളാണ് രാജ്യത്തിന് വിജയം ഉണ്ടാക്കിയതെന്ന് നെഹ്‌റുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

അതിവേഗം വളരുന്ന ഒരു സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് നസര്‍ബയേവ് ചൂണ്ടിക്കാട്ടി. അടുത്തിടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ വലിയ രീതിയില്‍ ബാധിച്ചിട്ടില്ല. പ്രതിസന്ധിക്ക് മുമ്പ് ഇന്ത്യയെയും മറ്റ് വികസ്വര രാജ്യങ്ങളെയും പോലെ ഉന്നത നിലവാരത്തിലുള്ള വികസനം കസാഖിസ്ഥാനും സ്വായത്തമാക്കിയിരുന്നു.

പുതിയ ദശാബ്ദത്തില്‍ കൂടുതല്‍ സാമ്പത്തിക പുരോഗതി കൈവരിക്കണമെന്ന ലക്‍ഷ്യത്തോടെ മുന്നോട്ടു പോകണമെന്ന് നസര്‍ബയേവ് ഓര്‍മ്മപ്പെടുത്തി. രാജ്യത്തെ സംബന്ധിച്ച് പ്രതിസന്ധിയുടെ കാലഘട്ടം അവസാനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ ആഗോള സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ് വ്യവസ്ഥയെ ഇപ്പോഴും തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പ്രത്യാഘാതങ്ങള്‍ കസാഖിസ്ഥാനെ അധികം ബാധിച്ചിട്ടില്ലെന്നും നസര്‍ബയേവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :