കളിത്തോക്കുമായിറങ്ങിയ റോഡിലിറങ്ങിയ ബാലനെ അമേരിക്കന്‍ പൊലീസ് വെടിവച്ചു കൊന്നു

സാന്റാ റോസാ| WEBDUNIA|
PRO
കളിത്തോക്കുമായി റോഡില്‍ ഇറങ്ങിയ ബാലനെ അമേരിക്കന്‍ പൊലീസ് വെടിവച്ചു കൊന്നു. പത്ത് സെക്കന്‍ഡിനുള്ളില്‍ ഏഴോളം വെടിയുണ്ടകളാണ് ഈ ബാലന്റെ ദേഹം തുളച്ച് കടന്നുപോയത്.

കാലിഫോര്‍ണിയയിലെ സാന്റാ റോസായിലാണ് സംഭവമുണ്ടാ‍യത്. ബാലന്‍ വെടിയേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എങ്ങനെയാണ് കളിത്തോക്കും യഥാര്‍ഥ തോക്കും പൊലീസിന് മനസിലാവാതെ പോയതെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ പൊലീസ് പറയുന്നു ഇവര്‍ നിരവധി തവണ ബാലനോട് തോക്ക് തറയിലിടാനാവശ്യപ്പെട്ടെന്നും അത് ചെയ്യാത്തതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നുമാണ്.

എന്നാല്‍ ദൃക്‌സാക്ഷിയായിരുന്ന ഒരാളുടെ വിവരണം രണ്ട് തവണ വെടിയേറ്റതിനെത്തുടര്‍ന്ന് താഴെ വീണ് ബാലനെ പൊലീസ് ഏഴൊളം തവണ വീണ്ടും വെടിവച്ചെന്നാണ്.


പത്രസമ്മേളനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ എങ്ങനെയാണ് കളിത്തോക്ക് യഥാര്‍ഥ തോക്കുമായി തെറ്റിദ്ധരിച്ചതെന്ന് കാണിക്കാന്‍ ഒരു യഥാര്‍ഥതോക്കും കൊണ്ടുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :